Monday, 29 July 2013

മതേതരം ...

ഒരു വ്യക്തിയുടെ ജീവിതത്തിൽ അവന്റെ മതത്തിനുള്ള സ്ഥാനം നിർണായകമാണ് .ഒരു വ്യക്തിക്ക് അവന്റെ  സമൂഹത്തിൽ പ്രാപ്യമായതെന്തെന്നും  നിഷിധമായതെന്തെന്നും പഠിപ്പിക്കാൻ ഒരു പരിധിവരെ മതത്തിനു വലിയ പങ്കുണ്ട് .നമ്മുടെ നാട്ടിൽ അമ്പലങ്ങളും പള്ളികളുമൊക്കെ  സ്ഥാപിച്ചിരിക്കുന്നതിന്റെ കാരണം തന്നേ നല്ലൊരു സംസ്കാരം ജനങ്ങളിൽ വളർത്തിയെടുക്കനാണല്ലോ .
സ്വന്തം മതത്തിന്റെ മൂല്യങ്ങൾ അറിയുന്നതോടൊപ്പം മറ്റുള്ള മതങ്ങളെയും മനസ്സിലാക്കുമ്പോഴാണ് അവന്റെ വിജയം .ബൈബിളിലും ഗീതയിലും ഖുറാനിലും എല്ലാം പറയുന്ന മൂല്യങ്ങൾ ഒന്നാണെന്നും മനസ്സിലാക്കാൻ ശ്രമിക്കണം .
ഹിന്ദു ,മുസ്‌ലിം ,ക്രിസ്ത്യാനി എന്നീ ലേബലുകളില്ലാതെ മനുഷ്യനെന്നെ ഒരൊറ്റ ലേബലിൽ നമ്മളെന്നു സഹാവാസികളെ വീക്ഷിക്കുന്നുവോ അന്നായിരിക്കും വർഗീയകലാപങ്ങളും അക്രമങ്ങളും ഒഴിഞ്ഞ ഒരു ലോകം സ്വപ്നം കാണുവാനുള്ള അവകാശം നമുക്കുണ്ടാകുക .

1 comment:

  1. അതെ ലക്ഷ്മി പറഞ്ഞതാണ്‌ ശരി ...നമ്മൾ പലപ്പോളും മറന്നുപോകുന്നതും അതുതന്നെ ...വിദ്യ സംബന്നരകുന്തോരും വിവേകം നഷ്ടപ്പെടുന്ന ഒരു സമൂഹം ...അതാണ് പലപ്രശ്നവും ഉണ്ടാകുന്നതും..

    ReplyDelete