Monday, 29 July 2013

മതേതരം ...

ഒരു വ്യക്തിയുടെ ജീവിതത്തിൽ അവന്റെ മതത്തിനുള്ള സ്ഥാനം നിർണായകമാണ് .ഒരു വ്യക്തിക്ക് അവന്റെ  സമൂഹത്തിൽ പ്രാപ്യമായതെന്തെന്നും  നിഷിധമായതെന്തെന്നും പഠിപ്പിക്കാൻ ഒരു പരിധിവരെ മതത്തിനു വലിയ പങ്കുണ്ട് .നമ്മുടെ നാട്ടിൽ അമ്പലങ്ങളും പള്ളികളുമൊക്കെ  സ്ഥാപിച്ചിരിക്കുന്നതിന്റെ കാരണം തന്നേ നല്ലൊരു സംസ്കാരം ജനങ്ങളിൽ വളർത്തിയെടുക്കനാണല്ലോ .
സ്വന്തം മതത്തിന്റെ മൂല്യങ്ങൾ അറിയുന്നതോടൊപ്പം മറ്റുള്ള മതങ്ങളെയും മനസ്സിലാക്കുമ്പോഴാണ് അവന്റെ വിജയം .ബൈബിളിലും ഗീതയിലും ഖുറാനിലും എല്ലാം പറയുന്ന മൂല്യങ്ങൾ ഒന്നാണെന്നും മനസ്സിലാക്കാൻ ശ്രമിക്കണം .
ഹിന്ദു ,മുസ്‌ലിം ,ക്രിസ്ത്യാനി എന്നീ ലേബലുകളില്ലാതെ മനുഷ്യനെന്നെ ഒരൊറ്റ ലേബലിൽ നമ്മളെന്നു സഹാവാസികളെ വീക്ഷിക്കുന്നുവോ അന്നായിരിക്കും വർഗീയകലാപങ്ങളും അക്രമങ്ങളും ഒഴിഞ്ഞ ഒരു ലോകം സ്വപ്നം കാണുവാനുള്ള അവകാശം നമുക്കുണ്ടാകുക .

Saturday, 20 July 2013

കൊഴിഞ്ഞുപോയ പൂക്കാലം (പൂക്കളം )

പൂക്കാലം  എന്നു പറയുംബോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത്  ഓണക്കാലത്ത് വഴിയോരങ്ങളിലൊക്കെ പൂത്തുനിന്നിരുന്ന മുക്കുറ്റിയും തുമ്പയുമൊക്കെയായിരുന്നു .ഓണക്കാലമായാൽ രാവിലെ എണീറ്റ്‌ കൂട്ടുകാർ പൂപറിക്കാൻ പോകുന്നതിനു മുൻപേ പൂപരിക്കാനയിട്ട്  ഓടുന്നതും തിരിച്ച്  ഒരു ഇലനിറയെ പൂക്കളുമായി വരുന്നതുമെല്ലാം വെറും ഒര്മാമാത്രമായി .പൂക്കളമിടാൻ കൂടെക്കൂട്ടാത്തതിനു ചേച്ചിമാരുമായി വഴക്കിട്ടതും അയലത്തെ വീടുകളിലെ  പൂക്കളം കാണാൻ  പോകുന്നതും രസമുള്ള ഓർമ്മകൾ ....
എന്നാലിന്ന്  പൂക്കളമിടാൻ പൂക്കളുണ്ടോ ? നാടിനെയും  കാടിനേയും ഒരുപോലെ ചൂഷണം ചെയ്ത മനുഷ്യർ തന്നെയാണ് ഈ അവസ്ഥക്കുള്ള കാരണക്കാരും .കേരളത്തിന്റെ ഉത്സവമായ ഓണത്തെ വില്പനയാക്കിയ മലയാളികൾക്ക്  മറുനാട്ടിൽനിന്നും ഓണത്തപ്പനെ വിലക്കുവാങ്ങാനും  ഒരു മടിയുമില്ല.
ഓണങ്ങൾ  ഇനിയും വരും പക്ഷേ തുമ്പയുടെയും നാടിന്റെയും മണമുള്ള ഒരു ഓണം ഇനി മലയാളികൾക്കുണ്ടാകുമോ ?

Thursday, 18 July 2013

ശുഭാരംഭം

അങ്ങനെ ഞാനും  സ്വന്തമായി  ഒരു  ബ്ലോഗ്‌  തുടങ്ങിയിരിക്കണ് .എല്ലാവർക്കും   സുസ്വാഗതം ...ഇത്തിരി കളിയും ചിരിയുമൊക്കെയായിട്ട്  നമുക്കങ്ങു കൂടട്ടോ ...